ആലങ്ങാട്: ആലുവ -പറവൂർ ദേശസാൽകൃത പാതയോരത്ത് അപകട സാദ്ധ്യതയുള്ള മരങ്ങൾ പൂർണമായോ ഭാഗികമായോ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ആലങ്ങാട് ,കോട്ടപ്പുറം ,കരുമാല്ലൂർ ഭാഗങ്ങളിൽ നിരവധി മരങ്ങളാണ് ഇത്തരത്തിൽ ഉള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രധാന റോഡിലടക്കം നിരവധി മരങ്ങളാണ് കടപുഴകിയത്. പലയിടങ്ങളിലും വൻ ദുരന്തമാണ് വഴി മാറിയത്. കോട്ടപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ തേക്ക് റോഡിലേക്ക് മറിഞ്ഞു. പാതയോരത്ത് തണലിനായി വച്ചിരിക്കുന്നവ പലതും അപകടാവസ്ഥയിലാണ്. പൊതുമരാമത്തത് വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണെന്ന് റസിഡന്റ്സ് അസോസിയഷൻ ഭാരവാഹികൾ ആവശ്യെപ്പെട്ടു.