കളമശേരി: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂറിന്റെ പ്രകടനപത്രിക ഹൈബി ഈഡൻ എം.പി. പ്രകാശനം ചെയ്തു. അഴിമതി സമ്മതിക്കില്ല, അഴിമതി വിരുദ്ധ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കും, ആരോഗ്യരംഗം ഉഷാറാക്കും, പുതിയ വിദ്യാഭ്യാസ നയം, കർഷകനൊപ്പം, മാഞ്ഞാലി ബിസിനസ് സെന്ററാക്കും തുടങ്ങിയ കാര്യങ്ങൾ പത്രികയിലുണ്ട്. വി.കെ.ഇബ്രാഹിം കുഞ്ഞ്, അബ്ദുൾ മുത്തലിബ്, ജമാൽ മണക്കാടൻ, ഇ.കെ.സേതു, വി.കെ.ഷാനവാസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.