മൂവാറ്റുപുഴ: വീട് വാടകയ്ക്കെടുത്ത് പണം വച്ച് ചീട്ടു കളിച്ചു വന്ന സംഘം പൊലീസിന്റെ പിടിയിലായി. കേന്ദ്രം നടത്തിപ്പുകാരൻ രണ്ടാർ കാഞ്ഞിരത്താതടത്തിൽ സുൽഫി (39), പെരുവംമൂഴി പുത്തൻപുരക്കുടിയിൽ സാജു (45), കിഴക്കേകര കൊച്ചുവേലി അഖിലേഷ് (30),ചൂണ്ടി എമ്പാശ്ശേരിൽ വീട്ടിൽ ഗോപകുമാർ (47), പുന്നമറ്റം സൗത്ത് പീടിയേക്കൽ വീട്ടിൽ റാഫി (28), കുന്നക്കാൽ കുന്നേൽ വിനീഷ് (36), തിരുവാണിയൂർ ചാമക്കാലയിൽ കുഞ്ഞുമോൻ (50) എന്നിവർ അറസ്റ്റിലായി. മുവാറ്റുപുഴ കിഴക്കേക്കര ജുമാമസ്ജിദിന്റെ സമീപം പുഴയോരത്തുള്ള വീട്ടിലാണ് ചീട്ടുകളി നടത്തിയിരുന്നത്. സംഘത്തിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും അഞ്ചോളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ആഴ്ചകളായി ഈ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മൂ വാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ ആർ. അനിൽകുമാർ, എഎസ്ഐ ജയകുമാർ പി.സി, സീനിയർ സിപിഒമാരായ ജെൻസർ എം.കെ, ബിബിൽ മോഹൻ എന്നിവരുമാണ്ടായിരുന്നു.