elewction-

ജനതാദൾ (യുണൈറ്റഡ്)

കൊച്ചി: അഴിമതിരഹിത ഭരണം കാഴ്ചവച്ച് വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തു പ്രവർത്തിക്കുന്ന മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തണമെങ്കിൽ കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ എത്തണമെന്ന് ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന കമ്മിറ്റി. കേന്ദ്രത്തിന്റെ വികസന നയങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് ഇടത് - വലത് മുന്നണികൾ ചെയ്യുന്നത്. കേന്ദ്രവും കേരളവും ഒരേ ദിശയിൽ എത്തണം. ജനതാദൾ യുണൈറ്റഡിന്റെ സ്ഥാനാർത്ഥി കാഞ്ഞങ്ങാട് മത്സരിക്കുന്നുണ്ട്. ഇത് കൂടാതെയുള്ള 139 മണ്ഡലങ്ങളിൽ എൻ.ഡി.എയെ പിന്തുണക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സുധീർ ജി.കൊല്ലത്തറ, ജനറൽ സെക്രട്ടറിമാരായ അഡ്വ. സംഗീത ലൂയിസ്, പി.ടി.ദിലീപ് കുമാർ, അഡ്വ. ശ്യാം, ജഗൻ ബോസ് എന്നിവർ പങ്കെടുത്തു.

വിശ്വകർമ സർവീസ് സൊസൈറ്റി

കൊച്ചി: തിരഞ്ഞെടുപ്പിൽ വിശ്വകർമ സർവീസ് സൊസൈറ്റി (വി.എസ്.എസ്) എൻ.ഡി.എയ്ക്ക് പിന്തുണ നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഒരു മണ്ഡലത്തിൽ പോലും വിശ്വകർമജരെ സ്ഥാനാർത്ഥിയാക്കിയിട്ടില്ല. എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സംഘടനാ സംവിധാനം വിനിയോഗിക്കുമെന്നും പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.ആർ.മധു, സംസ്ഥാന ബോർഡ് മെമ്പർ വി.ദിപു, ജില്ല പ്രസിഡന്റ് കെ.കെ.ദിനേശ്, ട്രഷറർ പി.കെ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.