കോലഞ്ചേരി: മണ്ഡലത്തിന്റെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി ട്വന്റി20 സ്ഥാനാർത്ഥി സുജിത് പി. സുരേന്ദ്രൻ കുന്നത്തുനാട്ടിൽ പര്യടനം നടത്തി. മനക്കക്കടവിൽ നിന്ന് തുടങ്ങിയ പര്യടനം പെരിങ്ങാലയിൽ സമാപിച്ചു. ആയിരംകുന്ന്, പള്ളിമുകൾ, വെള്ളാമ്പട്ട്, പുത്തേറ്റുമുകൾ കോളനികൾ സന്ദർശിച്ചു. ഉച്ചക്ക് ശേഷം ഉരുട്ടിമുക്കിൽ നിന്ന് തുടങ്ങിയ പര്യടനം അത്താണി ജംഗ്ഷനിൽ സമാപിച്ചു.