കളമശേരി: കെ.പി.എം.എസ് 360-ാം നമ്പർ ഏലൂർ കിഴക്കുംഭാഗം ശാഖയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് പി.എം.ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പുതിയ ഭാരവാഹികളായി പി.എം. ബാബു ( പ്രസിഡന്റ്) , പി.എം.തമ്പി ( സെക്രട്ടറി) , കെ.വി.മാധവൻ (വൈസ് .പ്രസി.) , കെ.വി.വേണുഗോപാൽ (ജോ. സെക്രട്ടറി) , കെ.കെ . ചിത്ര (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന അസി.സെക്രട്ടറി എം.കൃഷ്ണൻകുട്ടി , പി.എ.ഉത്തമൻ , പി.എസ്.വിജയകുമാർ എന്നീ ഭാരവാഹികളും പങ്കെടുത്തു.