വൈപ്പിൻ: രാജഗിരി കോളേജ് ഔട്ട്‌റീച്ച് ചൈൽഡ് സ്‌പോൺസർഷിപ്പ് പദ്ധതി പ്രകാരം എടവനക്കാട് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടവനക്കാട് അണിയൽ ബീച്ചിൽ ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. രാജഗിരി ഡെവലപ്‌മെന്റ് പ്രൊമോട്ടർ ലിൻഡ സിജോ അദ്ധ്യക്ഷത വഹിച്ചു.
യുവതി-യുവാക്കൾക്കിടയിൽ ലഹരിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഔട്ട്‌റീച്ച് ഡ്രോപ് ഇൻ സെന്റർ പ്രോജക്ടും നാശമുക്ത് ഭാരത് അഭിയാനും സംയുക്തമായാണ് ക്ലാസ് നടത്തിയത്. ട്രെയ്‌നർ ടോണി ബാബു, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി.എ.രതീഷ്‌കുമാർ, ഔട്ട് റീച്ച് വർക്കർമാരായ മനു ഇമ്മാനുവൽ, അനീറ്റ സിറിൾ എന്നിവർ ക്ലാസ് നയിച്ചു. സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എസ്. ശ്രീജിത്ത്, സ്മിത വർഗീസ് എന്നിവർ പ്രസംഗിച്ചു.