വൈപ്പിൻ : യു.ഡി.എഫ്. സ്ഥാനാർത്ഥി ദീപക് ജോയിക്കുവേണ്ടി രമേഷ് പിഷാരടി പുതുവൈപ്പ് മുതൽ മുരിക്കുംപാടം വരെ റോഡ്‌ഷോ നടത്തി. സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു റോഡ് ഷോ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചുഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡോണോ, മണ്ഡലം പ്രസിഡന്റ് സിനോജ് എന്നിവരും പങ്കെടുത്തു.
ഗോശ്രീകവല, മുരിക്കുംപാടം, തെക്കൻമാലിപ്പുറം, പരുത്തിക്കടവ്, അമ്പലക്കടവ്, കുരിശിങ്കൽപള്ളി, വളപ്പ്ജംഗ്ഷൻ, എളങ്കുന്നപ്പുഴ, പൂക്കാട്, കർത്തേടം, പെരുമാൾപടി എന്നിവിടങ്ങളിലൂടെ റോഡ്‌ഷോ കടന്നുപോയി.