bank
കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ ഈസ്റ്റർ വിപണി പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയുന്നു

കിഴക്കമ്പലം: കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പള്ളിക്കരയിലും, പട്ടിമറ്റത്തും ഈസ്റ്റർ വിപണി തുടങ്ങി. ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗം വത്സ എൽദോ, സെക്രട്ടറി സുബിൻ മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ബാങ്കിന്റെ പരിധിയിൽ വരുന്ന മുഴുവൻ പേർക്കും റേഷൻ കാർഡുമായി വന്നാൽ കിറ്റ് നൽകും. 5 കിലോ കുത്തരി, 2 കിലോ പച്ചരി, അരക്കിലോ വീതം പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, 250 ഗ്രാം വീതം മുളക്, മല്ലിയുമടങ്ങുന്ന കിറ്റിന് 450 രൂപയാണ് വില.