കോലഞ്ചേരി: വ്യവസായ നഗരിയുടെ സ്നേഹാദരം ഏറ്റുവാങ്ങി കുന്നത്തുനാട്ടിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. ശ്രീനിജിന്റെ പൊതുപര്യടനം അവസാനിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ ഏറ്റിക്കരയിൽ നിന്നാരംഭിച്ച പര്യടനം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് പുത്തൻ കുരിശിൽ സമാപിച്ചു. ഉച്ചക്ക് ശേഷം ചോയിക്കര മുകളിൽ നിന്നാരംഭിച്ച പര്യടനം പള്ളിമുകളിൽ സമാപിച്ചു. നേതാക്കളായ ജോർജ് ഇടപ്പരത്തി, സി.ബി. ദേവദർശൻ, കെ.എസ്. അരുൺകുമാർ, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപറമ്പിൽ, മുണ്ടക്കൽ രാധാകൃഷ്ണൻ, ടി.എ.അബ്ദുൾ സമദ്, എം.എസ്. ഉവൈസ് തുടങ്ങിയവർ നേതൃത്വം നൽകി.