മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മൂവാറ്റുപുഴയിൽ സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കനയ്യ കുമാറിന്റെ റോഡ് ഷോ നടക്കും. ഉച്ചയ്ക്ക് 2.30 ന് തൃക്കളത്തൂർ കാവുംപടിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും നടക്കുമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.പി.എം.ഇസ്മയിലും, കൺവീനർ മുൻ എം.എൽ.എ ബാബു പോളും അറിയിച്ചു.