മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ (കെ.എസ്.ബി.എ )എറണാകുളം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ.അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എ.ശശി പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ എം.ജെ. അനു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി.വി. സുബ്രഹ്മണ്യൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.ഇ.ബഷീർ, ബാർബർ ബ്യൂട്ടീഷൻസ് ജില്ലാ സഹകരണ സംഘം സെക്രട്ടറി പി.കെ.ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.ശശി, എൻ.കെ.ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എൻ.വേണു,കെ.കെ. രവി എന്നിവർ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബാർബർ ബ്യൂട്ടീഷൻസ് അംഗംങ്ങളായ ബിന്ദു ഗിരീഷ്,കൊച്ചുത്രേസ്യ നിഷിൽ,രാജേഷ് കുഞ്ഞുമോൻ, എൽ.എൽ.ബി ബിരുദം കരസ്ഥമാക്കിയ ബാർബർ ബ്യൂട്ടീഷൻ തൊഴിലാളി അഡ്വ.എ.ആർ.സുമേഷ് എന്നിവരെ യോഗം ആദരിച്ചു.