
പറവൂർ: ഇൻഫന്റ് ജീസസ് കോൺവെന്റ് മഠാംഗമായ സിസ്റ്റർ ക്രിസ്റ്റെല്ല (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പറവൂർ സെൻ്റ് തോമസ് കോട്ടയ്ക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ. എറണാകുളം മുത്തേടൻ വർക്കിയുടെയും മേരിയുടെയും മകളാണ്. കർമ്മലീത്താ മഠത്തിന്റെ ജനറൽ കൗൺസിലർ, പ്രൊവിൻഷ്യൽ കൗൺസിലർ, കാഞ്ഞൂർ സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്, മദർ സുപ്പീരിയർ (കാർമ്മൽ കോൺവെന്റ്, അശോകപുരം, സെന്റ് ജെയിംസ് കോൺവെന്റ്, പൂണിത്തുറ) എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.