jumana
ജുമാനാ നസ്രീം

ആലുവ: മുപ്പത്തടം ശ്രീമൻ നാരായണൻ മിഷൻ 'എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' പദ്ധതിപ്രകാരം ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഹൈസ്‌കൂൾ വിദൃാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ഹൈസ്‌ക്കൂളിലെ ജുമാനാ നസ്രീം ഒന്നാം സ്ഥാനം നേടി. ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്‌ക്കൂളിലെ അഡോണ ടി. സാജനാണ് രണ്ടാം സ്ഥാനം. വാഴക്കുളം ജി.എച്ച്.എസിലെ ഇ.എസ്. ദേവനന്ദ, മുപ്പത്തടം ജി.എച്ച്.എസിലെ എം.എസ്. സനൂഷ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
15,000 രൂപയുടെ പുസ്തകങ്ങളും മെമന്റോയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഏപ്രിൽ രണ്ടാം വാരം ആലുവ യു.സി കോളേജിൽ മഹാത്മാ ഗാന്ധി നട്ട മാവിൻ ചുവട്ടിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ റേയ്ച്ചൽ റീന സമ്മാനദാനം നിർവ്വഹിക്കുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.