കുമ്പളങ്ങി: ഹരിജനോദ്ധാരണി സഭ ദേവസ്വം യോഗം ശ്രീസുബ്രഹ്മണ്യസ്വാമി മഹാഭദ്രകാളി ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.45 നും 7.15 നും മദ്ധ്യേ വടക്കുംപുറം ശശിധരൻ തന്ത്രി കൊടിയേറ്റ് നിർവഹിക്കും. മേൽശാന്തി സുരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഏപ്രിൽ 5 വരെ നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് പ്രസിഡന്റ് കെ.ഐ.വേണു, സെക്രട്ടറി എ.കെ. ഷൺമുഖൻ, ഭാരവാഹികളായ ആർ.കെ . സുകുമാരൻ, പി.കെ.ജയൻ, സുബൈദ അച്യുതൻ തുടങ്ങിയവർ നേതൃത്വം നൽകും .