മൂവാറ്റുപുഴ: കാർഷിക മേഖലകളെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പാലക്കുഴയിലും ആരക്കുഴയിലും ഡോ.മാത്യു കുഴൽ നാടൻ പര്യടനം നടത്തി.പാലക്കുഴ പഞ്ചായത്ത് പര്യടനം വടക്കൻ പാലക്കുഴയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം.സലിം, ജോയ് മാളിയേക്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജോസ് പെരുമ്പള്ളി കുന്നേൽ, കെ.ജി രാധാക്യഷ്ണൻ ,സി.ബി.ജോർജ്, ജയ്സൺ ജോർജ് , ടി.എൻ.സുനിൽ ഫ്രാൻസീസ് ആൻഡ്രൂസ്, റോയി ഐസക്ക്, ഉഷ ശ്രീകുമാർ,എൽദോ ബാബു വട്ടക്കാവിൽ, ജോയ്സ് മേരി ആന്റണി, മേരി മാത്യു, സുനീഷ് സുകുമാരൻ, കെ.എം. റജീന എന്നിവർ സംസാരിച്ചു. ആരക്കുഴ പഞ്ചായത്തിലെ പര്യാടനം പണ്ടപ്പിള്ളിയിൽ ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ജോസ് പെരുമ്പള്ളിക്കുന്നേൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹൻ, വൈസ് പ്രസിഡന്റ് സാബു പൊതൂർ, പോൾ ലൂയിസ് എന്നിവർ സംസാരിച്ചു.