
പെരുമ്പാവൂർ: വോട്ടർ അറിയാതെ തപാൽവോട്ട് രേഖപ്പെടുത്തിയെന്ന വിവരത്തെ തുടർന്ന് പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. ഇന്നലെ കൂവപ്പടിയിൽ വീടുകൾ കേന്ദ്രികരിച്ചു വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് 82 വയസുള്ള ഏലിയാമ്മ പരാതി പറഞ്ഞത്. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടില്ലെന്ന് ഏലിയാമ്മ പറഞ്ഞു.