പെരുമ്പാവൂർ: പെരുമ്പാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫ് ഇന്നലെ മുടക്കുഴയിൽ പര്യടനം നടത്തി. മലയോര മേഖലകളിൽ ആവേശകരമായ സ്വീകരണമാണ് ബാബു ജോസഫിന് പ്രവർത്തകർ ഒരുക്കിയത്. പര്യടനം ഇളമ്പകപ്പിള്ളിയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.വി.ബിജു, പി.എം.സലിം, പി.കെ.സോമൻ, കെ.പി. റെജിമോൻ, ശാരദ മോഹൻ, കെ.പി.ബാബു, പി.കെ.രാജീവൻ, കെ.ഇ.നൗഷാദ്, രാജേഷ് കാവുങ്കൽ, ഡോ.പ്രിൻസി കുര്യാക്കോസ്, അഡ്വ വി.കെ. സന്തോഷ്, ജാൻസി ജോർജ്, പി.കെ. ശിവദാസ്, എൽസി പൗലോസ്, വി.പി മാത്യു തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.