sindhumol-
എൻ.ഡി. എസ്ഥാനാർത്ഥി അഡ്വ.ടി.പി. സിന്ധുമോൾ വെങ്ങോലയിലെ പ്രചാരണത്തിനിടയിൽ

പെരുമ്പാവൂർ: എൻ.ഡി. എ സ്ഥാനാർത്ഥി അഡ്വ.ടി.പി. സിന്ധുമോളുടെ മൂന്നാം ഘട്ട പര്യടനം വെങ്ങോല പഞ്ചായത്തിൽ നടന്നു. പാത്തിപാലത്തു നിന്ന് ആരംഭിച്ച വാഹനപ്രചാരണ യാത്ര ടാങ്ക് സിറ്റി,ഈച്ചരൻ കവല,നെടുമല,പോഞ്ഞാശേരി,കുറ്റിപ്പാടം,അയ്യഞ്ചിറങ്ങര എന്നിവിടങ്ങളിലൂടെ പ്രചാരണം നടത്തി അറക്കപ്പടിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ,മണ്ഡലം സെക്രട്ടറി രതീഷ് വെങ്ങോല,പഞ്ചായത്ത് പ്രസിഡന്റ് അനി ഗോപാലകൃഷ്ണൻ,ജന.സെക്രട്ടറി രാജ് കുമാർ,യുവമോർച്ച മണ്ഡലം ജന.സെക്ടറി അമ്പാടി വാഴയിൽ,യുവമോർച്ച മണ്ഡലം സെക്രട്ടറി ഗിരീഷ് തമ്പി,യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സനൽ തടത്തിൽ,അരുൺ ശ്രീനി,മണ്ഡലം സെക്ടറി മുരുകൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.