കോലഞ്ചേരി: സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ സ്വാശ്രയ സന്ദേശ യാത്ര നടത്തി. പശ്ചിമഘട്ട സംരക്ഷണസമിതി സംസ്ഥാന ചെയർമാൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് മണ്ഡലം ചെയർമാൻ കുര്യൻ പി. പൗലോസ്, കൺവീനർ ജേക്കബ് തൊഴുപ്പാടൻ, കൃഷ്ണകുമാർ, വർഗീസ് കുന്നത്ത്, എം.ആർ. ജെബിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.