ആലുവ: ആലുവ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ചൂർണ്ണിക്കരയിൽ പര്യടനം നടത്തി. മുട്ടം തൈക്കാവ് കവലയിൽ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു.
കൊടിക്കുത്തുമലയിൽ പര്യടനം സമാപിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, എം.കെ.എ. ലത്തീഫ്, അക്‌സർ മുട്ടം, തോപ്പിൽ അബു, രാജി സന്തോഷ്, പി.ആർ. നിർമ്മൽ കുമാർ, വില്യം ആലത്തറ, നസീർ ചൂർണ്ണിക്കര, സി.പി നാസർ, ഹസീം ഖാലിദ്, കെ.കെ. ശിവാനന്ദൻ, സി.പി നൗഷാദ്, മനോഹരൻ തറയിൽ, സതി ഗോപി എന്നിവർ നേതൃത്വം നൽകി. ഇന്ന് ചെങ്ങമനാട് മണ്ഡലത്തിൽ പര്യടനം നടത്തും.
ഷെൽന നിഷാദ് ചെങ്ങമനാട്ടിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് ചെങ്ങമനാട് പഞ്ചായത്തിൽ പര്യടനം നടത്തി.ചുങ്കം കവലയിൽ ഡോ. കെ.കെ.സുലേഖ പര്യടനം ഉദ്ഘാടനം ചെയ്തു. ഇ.എം.സലിം, ടി.എ. ഇബ്രാഹിംകുട്ടി, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, പി.ജെ. അനിൽ, ടി.വി. ജോണി, കെ.കെ. നാസർ, പി.കെ. രവി, ടി.വി. വിത്സൺ, ടി.വി. സൂസൻ, പി.എസ്. സുനീഷ്, ടി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. വൈകീട്ട് നെടുവന്നൂർ വെണ്ണിപ്പറമ്പിൽ പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഫുട്‌ബാളും, പൂക്കളും, മാലയുമായാണ് പ്രവർത്തകർ ഷെൽന നിഷാദിനെ വരവേറ്റത്.
എം.എൻ. ഗോപിയുടെ പര്യടനം സമാപിച്ചു
എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയുടെ പൊതുപര്യടനം ഇന്നലത്തെ ആലുവ നഗരസഭയിലെ പര്യടനത്തോടെ സമാപിച്ചു. പറവൂർ കവലയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് പര്യടനം ഉദ്ഘാടനം ചെയ്തു.
എ. സെന്തിൽകുമാർ, എ.സി. സന്തോഷ് കുമാർ, വേണു നെടുവന്നൂർ, ലൈല സുകുമാരൻ, ആർ. സതീഷ് കുമാർ, കൗസിലർമാരായ പ്രീത രവീന്ദ്രൻ, എസ്. ശ്രീകാന്ത്, ശ്രീകല രാധാകൃഷ്ണൻ, ഇന്ദിര ദേവീ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് കവലയിൽ നടന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ ഗൃഹസമ്പർക്കം ,പൗരപ്രമുഖരുമായി കൂടിക്കാഴ്ച്ച, കുടുംബയോഗങ്ങൾ, റോഡ് ഷോ എന്നിവ സംഘടിപ്പിക്കും.