1
കെ ജെ. മാക്സി ചെല്ലാനത്ത് പര്യടനത്തിൽ

പള്ളുരുത്തി: കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണയുമായി കേരള വ്യാപാരി വ്യവസായ സമിതി തോപ്പുംപടി യൂണിറ്റ്. തോപ്പുംപടിയുടെ വളർച്ചയ്ക്കും വികസനത്തിനും ഉതകുന്ന നിർദേശങ്ങൾ അടങ്ങിയ നിവേദനം പ്രസിഡന്റ് എസ്.എ.ലത്തീഫ് സ്ഥാനാർത്ഥിക്ക് കൈമാറി. തോപ്പുംപടിയിൽ ട്രാൻസ് പോർട്ട് സ്റ്റേഷൻ, വാട്ടർ മെട്രോ ജെട്ടി എന്നിവ നിർമ്മിക്കുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. വാഹന പ്രചാരണ ജാഥയ്ക്ക് ചെല്ലാനം കണ്ടക്കടവിൽ നിന്നും തുടക്കം കുറിച്ചു.