കൊച്ചി: ലൗജിഹാദ് വിഷയത്തിൽ കേരളത്തിലെ മുന്നണികൾ നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇടത് മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി ഉന്നയിച്ചത് ലൗജിഹാദിന് ഇരയാക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകളാണ്. ക്രിസ്ത്യൻ മത വിഭാഗങ്ങളുടെ ഈ ആശങ്കയോട് ഇടത് വലത് മുന്നണികൾക്ക് എന്ത് സമാധാനമാണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ആവശ്യപ്പെട്ടു. വിവാഹത്തിന് വേണ്ടി പെൺകുട്ടികളെ മതം മാറ്റുന്നതിനെതിരെ നിയമ നിർമ്മാണം നടത്തിയ ഇതര സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളത്തിലും നിയമമുണ്ടാക്കാൻ തയ്യാറുണ്ടോ എന്ന് കൂടി മുന്നണി നേതാക്കൾ വ്യക്തമാക്കണമെന്ന് ബാബു പറഞ്ഞു