1
തൃക്കാക്കര നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി എസ്.സജിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ റോഡ് ഷോ നയിക്കുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. എസ്. സജി സമീപം.

തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ സംസ്ഥാനത്ത് എൻ.ഡി.എ. ശക്തമായ മുന്നേറ്റം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. തൃക്കാക്കര നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി എസ്.സജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാത്ഥം നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. വെണ്ണലയിൽ നിന്ന് പാലാരിവട്ടം വരെ നടന്ന റോഡ് ഷോ നഗരത്തെ ആവേശത്തിരയേറ്റി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ ബൈക്ക് റാലി പ്രൗഢിയേകി. റാലിയിൽ സ്ത്രീ പ്രവർത്തകരുടെ വലിയനിര ശ്രദ്ധേയമായി. ഇന്നലെ റോഡ് ഷോയ്ക്ക് മുമ്പ് ചെലവന്നൂർ, കടവന്ത്ര മേഖലകളിൽ സജി ഗൃഹസമ്പർക്കം നടത്തി. പൗരപ്രമുഖരേയും പാർട്ടി നേതാക്കളേയും സന്ദർശിച്ച് ചർച്ച നടത്തി.