1
ടോണി ചമ്മണി കൊച്ചിയിൽ പര്യടനത്തിൽ

പള്ളുരുത്തി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണി മട്ടാഞ്ചേരി നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തി. പോളക്കണ്ടം ജംഗ്ഷനിൽ നിന്നും പൂമാല നൽകിയാണ് വോട്ടർമാർ സ്വീകരിച്ചത്. കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ അമ്മായിമുക്കിൽ നിന്നും ആരംഭിച്ച റാലി രാത്രിയോടെ പുതിയ റോഡിൽ സമാപിച്ചു. ഹൈബി ഈഡൻ എം.പി സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ ഉണ്ടായിരുന്നു. കുമ്പളങ്ങിയിൽ ഭവന സന്ദർശനം നടത്തി. പഴങ്ങാട് പള്ളി, കന്യാസ്ത്രീ മഠം, തുടർന്ന് ഫിഷർമെൻ കോളനി, ഫോർട്ട്കൊച്ചിവെളി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.