sabu
അങ്കമാലിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു അയ്യമ്പുഴയിൽ വോട്ടഭ്യർത്ഥിക്കുന്നു

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു അയ്യമ്പുഴ,മഞ്ഞപ്ര പഞ്ചായത്തുകളിൽ പര്യടനം നടത്തി. അമലാപുരം ജംഗ്ഷനിൽ സംസ്ഥാന സമിതി അംഗം പി.എൻ സതീശൻ പര്യടനം ഉദ്ഘാടനം ചെയ്തു.അയ്യമ്പുഴ പഞ്ചായത്തിലെ കടുകുളങ്ങരയിൽ നിന്ന് ആരംഭിച്ച് മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ സമാപിച്ചു. സമാപനസമ്മേളനം മണ്ഡലം പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന.സെക്രട്ടറി ബിജു പുരുഷോത്തമൻ, അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജയൻ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ജി. രാജേഷ്, ജന. സെക്രട്ടറി മഹേഷ് മാമ്പിള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു.