photo
വൈപ്പിൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി സംഗമം തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഫെഡറേഷൻ ഒഫ് റസിഡന്റ്‌സ് അസോസിയേഷൻസ് അപെക്‌സ് കൗൺസിൽസ് ഇൻ ഗോശ്രീ ഐലന്റിന്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമം പെരുമ്പിള്ളി എസ്.ബി.ഐക്ക് സമീപം തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം ഉദ്ഘാടനം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് വി.പി.സാബു അദ്ധ്യക്ഷത വഹിച്ചു. ഗോശ്രീ ദ്വീപുകളുടെ സമഗ്രമായ വികസനത്തിൽ സ്ഥാനാർത്ഥികളുടെ കാഴ്ച്ചപ്പാടുകളും പ്രശ്‌ന പരിഹാര മാർഗങ്ങളും ചർച്ച ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണികൃഷ്ണൻ, ബി.ജെ.പി സ്ഥാനാർത്ഥി കെ.എസ്.ഷൈജു ,ട്വന്റി20 സ്ഥാനാർത്ഥി ഡോ.ജോബ് ചക്കാലക്കൽ, സ്വാതന്ത്ര്യാ സ്ഥാനാർത്ഥി ഡോ.എം.കെ.മുകുന്ദൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, വൈസ് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ,ജോയിന്റ് സെക്രട്ടറി ഡി.രാമകൃഷ്ണപിള്ള, കെ.കെ.രഘുരാജ്, എൻ.ജെ ആന്റണി എന്നിവർ സംസാരിച്ചു.