babu-

തൃപ്പൂണിത്തുറ: അഴിമതി കേസിൽ പ്രതിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവാതെ ഹൈക്കമാൻഡ് വിലക്ക് കൽപ്പിച്ച കെ.ബാബുവിന് അവസാന നിമിഷത്തിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് ഇടതു-വലത് അന്തർധാരയാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതുകൊണ്ട് തന്നെ എൻ.ഡി. എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണന് 60,000 വോട്ടിന്റെ വിജയപ്രതീക്ഷയുണ്ടെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള കെ.വി.എസ്. ഹരിദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച എം. സ്വരാജിനെ തൃപ്പൂണിത്തുറയിലെ വോട്ടർമാർ തള്ളിക്കളയുമെന്നും, യു.ഡി.എഫിന്റെ കാലത്ത് പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഭഗവാന്റെ സ്വർണ്ണ തലക്കെട്ടും ആഭരണങ്ങളും കൈമാറ്റം ചെയ്ത അഴിമതിക്കാരെ സംരക്ഷിച്ചവരാണ് യു.ഡി.എഫെന്നും അക്കഥകൾ ജനം മറക്കില്ലെന്നും മണ്ഡലം ഭാരവാഹികൾ കുറ്റപ്പെടുത്തി. ബി.ജെ.പി. ജില്ലാ സെക്രട്ടറി ബ്രഹ്മരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.