കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള അനുകൂലമായ ബിസിനസ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ യുവജനങ്ങൾ സംരംഭക ആശയങ്ങളുമായി കടന്നു വരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ടൈ കേരള ഏർപ്പെടുത്തിയ 2020 ബിസിനസ് സംരംഭക അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിനാശകാലെ വ്യവസായ ബുദ്ധി' എന്ന സാഹചര്യത്തിൽ നിന്ന് 'അനുഭവം സാക്ഷി, വ്യവസായം ഈസി ' എന്ന നിലയിലേക്ക് കേരളം മാറിയെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. .

ടൈ കേരള പ്രസിഡൻറ് അജിത് മൂപ്പൻ, വിവേക് കൃഷ്ണ ഗോവിന്ദ്, എം .എസ്.എ .കുമാർ എന്നിവർ സംസാരിച്ചു .