relaince

കൊച്ചി: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കു വേണ്ടിയുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയുടെ കരാറിൽ നിന്ന് ഒഴിവാക്കിയതിനെതിരെ റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.