കൊച്ചി: ജില്ലയിൽ എൻ.ഡി.എയ്ക്ക് ആവേശം പകർന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ പര്യടനം. എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകർന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് മേനകയിൽ നിന്നുമായിരുന്നു പര്യടനത്തിന്റെ തുടക്കം. എറണാകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥി പത്മജ.എസ്.മേനോന്റെ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം മേനകയിൽ നിന്നും ആരംഭിച്ച റോഡ് ഷോ നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ വാദ്യഘോഷങ്ങളുമായി കലൂരിൽ സമാപിച്ചു. തുടർന്ന് തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ് .സജിയുടെ പ്രചാരണ റോഡ് ഷോയിലും മന്ത്രി പങ്കെടുത്തു. തുടർന്ന് തൃപ്പൂണിത്തുറ മണ്ഡലം ബി.ജെ.പി. സ്ഥാനാർത്ഥി ഡോ.കെ. എസ് രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി പൂന്തോട്ടയിൽ നടന്ന റോഡ് ഷോയിലും മന്ത്രി പങ്കെടുത്തു.