
പറവൂർ: സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ പറവൂത്തറ ചില്ലികൂട്ടത്തിൽ (തന്തോന്നിക്കൽ) ടി. എസ്. മോഹൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ലില്ലി പൂക്കൾ, വിധിച്ചതും കൊതിച്ചതും, താളം, കേളികൊട്ട്, ബെൽറ്റ് മത്തായി, പടയണി, കൗശലം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. ഭാര്യ: ഡോ. ശ്രീദേവി (മുൻ നഗരസഭ കൗൺസിലർ). മകൻ: ജിതിൻ മോഹൻ