തൃപ്പൂണിത്തുറ: യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബുവിന്റെ വാഹന പര്യടനം ഇന്ന് സമാപിക്കും. എരൂർ മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കിയതിനെ തുടർന്ന് വടക്കേക്കോട്ടയിൽ നിന്നാരംഭിച്ച പര്യടനം ഡി.സി.സി ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. നിലവിലെ എം.എൽ.എയുടെ 2600 കോടിയുടെ വികസന കഥകളും അവകാശവാദവും പൊള്ളയാണെന്ന് വിവരാവകാശ രേഖ കാണിച്ച് ബോദ്ധ്യപ്പെടുത്തിയായിരുന്നു പര്യടനം. ഇന്നലെ രാവിലെ ഏഴിന് എരൂർ മണ്ഡലത്തിലെ കോഴിവെട്ട് വെളിയിൽ നിന്നാരംഭിച്ച പര്യടനം രാത്രിയോടെ ആശുപത്രിപ്പടിയിൽ സമാപിച്ചു.