വൈപ്പിൻ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ടു പേർ പരിക്കേറ്റ് ആശുപത്രിയിലായി. പുതുവൈപ്പ് പയ്യപ്പിള്ളി അംബ്രോസിന്റെയും പുഷ്പിയുടെയും മകൻ അബി(23) യാണ് മരിച്ചത്. ഓച്ചന്തുരുത്ത് സ്‌കൂൾ മുറ്റം ദണ്ടായുധപാണി ക്ഷേത്രത്തിന് സമീപം സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചയ്‌ക്ക്1.45 നായിരുന്നു അപകടം. സ്‌കൂൾമുറ്റം ഓട്ടോലാൻഡ് വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ്. രണ്ടര മാസം മുൻപ് നടന്ന മറ്റൊരു ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന അബി സുഖം പ്രാപിച്ച് ഈയിടെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: അവിനാശ്.