തൃപ്പൂണിത്തുറ: താൻചെയ്ത വികസനങ്ങൾ ചൂണ്ടിക്കാട്ടിയും എതിരാളികളുടെ അടിസ്ഥാനരഹിത അവകാശവാദങ്ങളെ തള്ളിയും സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജിന്റെ പര്യടനം. പൊയ്ന്തറ കോളനിയിൽ നിന്നായിരുന്നു തുടക്കം. സി.പി.എം. ഏരിയാ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പറമ്പ് കാവ്, ചാത്താരി, എസ്.എൻ. ജംഗ്ഷൻ, എസ്.എം.പി കോളനി, മിൽമ കോളനി, മാമ്പിള്ളി ലൈൻ, ഐരേറ്റിൽ, പണ്ടാത്തിച്ചിറ, നെടുങ്ങാത്തുരുത്ത്, ലക്ഷംവീട്, ചേനിയത്ത്, പാമ്പാടിത്താഴം, പുതിയ റോഡ് ജംഗ്ഷൻ, ഇല്ലിക്കപ്പടി, മാത്തൂർ ജഗ്ഷൻ, അരഞ്ഞാളിൽ, പാറേ പ്പറമ്പ്, കൊള വേലിപ്പാടം, കൊച്ചുപുരക്കൽ, ചെമ്മായത്ത്, കുട്ടേത്ത്, പൊട്ടം ബ്ലാക്കിൽ, മനേപ്പാടം, അയ്യം പിള്ളിക്കാവ്, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ എം.സി സുരേന്ദ്രൻ, സി.എൻ സുന്ദരൻ, കെ.കെ പ്രദീപ് കുമാർ, പി.വി ചന്ദ്രബോസ്, എസ് മധുസൂദനൻ, ടി.കെ ഭാസുരാദേവി, സി.ബി വേണുഗോപാൽ, മനോജ് പെരുമ്പിള്ളി, വി.ജി.സുധികുമാർ എന്നിവർ സംസാരിച്ചു.