ആലുവ: ഉദ്യോഗസ്ഥ സംഘം വീടുകളിലെത്തി ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ പാലിക്കാതെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് എൻ.ഡി.എ സംസ്ഥാന സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ അറിയിക്കണമെന്ന ചട്ടം ലംഘിച്ച് ഇടത് അനുകൂലികളെ മാത്രമാണ് ഉദ്യോഗസ്ഥർ കൂടെക്കൂട്ടുന്നത്. സംസ്ഥാനത്ത് ഒരോ ബൂത്തിലും 10 മുതൽ 30 വരെ വോട്ടുകൾ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുരുവിള മാത്യൂസ് ആരോപിച്ചു.