കൊച്ചി: നിർദ്ധന കുടുംബങ്ങളെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയിലേക്കു നയിക്കുകയാണ് സന്നദ്ധസംഘടനകളുടെയും സാമൂഹ്യപ്രവർത്തകരുടെയും കർത്തവ്യമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പറഞ്ഞു. സഹൃദയയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഐക്കോ ഡയറക്ടർ ഫാ. ജോസ് പുതിയേടത്ത്, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. പോൾ ചെറുപിള്ളി, ഫാ. തോമസ് പെരുമായൻ, സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിൽ, കെ.വി. റീത്താമ്മ, സിജോ പൈനാടത്ത്, ഡോ. ജോണി കണ്ണമ്പിള്ളി എന്നിവർ സംസാരിച്ചു.