jayaraj
കടുങ്ങല്ലൂർ പഞ്ചായത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജയരാജ്

കളമശേരി: എൻ.ഡി.എ.സ്ഥാനാർത്ഥി പി.എസ്.ജയരാജിന്റെ പര്യടനം ഉളിയന്നൂർ കവലയിൽ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര ഫെറി കവല, അമ്പലം , മണിയേലിപ്പിടി, ചാറ്റുകുളം , കടുങ്ങല്ലൂർ, കണിയാംകുന്ന്, കടേപ്പിള്ളി, നെടുമാലി, കുന്നിൽ, വൃന്ദാവനം, മൂലേപ്പിടിക, പടി -കടുങ്ങല്ലൂർ, മില്ലുപടി, എരമം, കയന്റിക്കര , പാതാളം കടവ്, ഇടുക്കി ജംഗ്ഷൻ, എടയാർ , മുതുകാട് , കരോത്ത് കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മുപ്പത്തടം കവലയിൽ സമാപിച്ചു.

എൻ.ഡി.എ നേതാക്കളായ പ്രമോദ് തൃക്കാക്കര , സി.ആർ.ബാബു, പി.സജീവ്, പി.എം.ഉദയകുമാർ, വിജയകുമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ , പഞ്ചായത്ത് മെമ്പർമാരായ ആർ.മീര, ബേബി സരോജം, സുനിത , തുടങ്ങിയവർ പങ്കെടുത്തു.