mor
ഹീൽ പദ്ധതിയുടെ ഭാഗമായി വടുതല എസ്.എസ്.കെ.എസ് റോഡിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോർപ്പറേഷന്റെ ഹീൽ പദ്ധതിയുടെ ഭാഗമായി വടുതല ഗേറ്റിന് കിഴക്ക് വശം ഇ.എസ്.എസ്.എസിന്റെ
കീഴിൽ പ്രവർത്തിക്കുന്ന മോർണിംഗ് സ്റ്റാർ സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.കെ.എസ് റോഡിൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു മണി, സംഘം പ്രസിഡന്റ് ഹെൻട്രി ലോപ്പസ്, സെകട്ടറി ജോൺ എം.എ. ഗിൽബർട്ട് ലോപ്പസ് എന്നിവർ പങ്കെടുത്തു.