കൊച്ചി: കേരളത്തിൽ വളർന്നു വരുന്ന ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ അദ്ധ്യാപകർ ശ്രമിക്കണമെന്ന് ബ്രെെറ്റ് ഡിസൂസ പറഞ്ഞു. കെ.പി.എസ്.ടി.എ എറണാകുളം സബ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയുകയായിരുന്നു അവർ. ഭാരത സംസ്‌കാരത്തെ നെഞ്ചോട് ചേർത്ത് പിടിക്കാൻ സ്വതന്ത്റ സമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയുവെന്ന് കെ.പി.സി.സി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിൻസന്റ് പറഞ്ഞു. സബ് ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ജില്ലയിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജില്ലാ ഭാരവാഹികളെ ഡി.സി.സി സെക്രട്ടറി കെ.എക്‌സ്. സേവ്യർ പൊന്നാടയണിയിച്ചു. സംസ്ഥാന നിർവ്വാഹസമിതി അംഗങ്ങളായ ടി.യു. സാദത്ത്, സി.വി. വിജയൻ, കെ.എ. ഉണ്ണി, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ ബിജു ആന്റണി, ഷക്കീല ബീവി, സബ്ബ് ജില്ലാ സെക്രട്ടറി മാർട്ടിൻ കെ.പി, ട്രഷറർ ജൂലിയാമ്മ മാത്യൂ, റവന്യൂ ജില്ലാ ഭാരവാഹികളായ കെ.എ. റിബിൻ, ഷൈനി ബെന്നി, ​റ്റീന സേവ്യർ, പി.​ടി. ജോസഫ്, ലില്ലി ജോസഫ് എന്നിവർ പ്രസംഗിച്ചു. കൺവെൻഷനോടനുബന്ധിച്ച് സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ ടി.ജെ. വിനോദ് വിതരണം ചെയ്തു.