കൊച്ചി: എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ ഐ.എൻ.ടി.യു.സി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഡി.സി.സി പ്രസിഡന്റുമായ അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, നിയോജകമണ്ഡലം പ്രസിഡന്റ് എ.എൽ. സക്കീർഹുസൈൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.കെ. രമേശൻ, ഷൈജു കേളന്തറ, കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.എക്‌സ്. സേവ്യർ, ശശിധരൻ, ജോൺ വർഗീസ്, ബാലചന്ദ്രൻ എം, ശിവശങ്കരൻ നായർ, കെ.കെ. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.