കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് യു.പി.എ ഘടകകക്ഷിയായ രാഷ്‌ട്രീയലോക്ദൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.വി.ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയാണ് രാഷ്‌ട്രിയ ലോക്‌ദൾ പിന്തുണച്ചത്. കേരളത്തിൽ പാർട്ടിക്ക് 36752 അംഗങ്ങളുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.സിബിച്ചൻ പറഞ്ഞു.