വൈപ്പിൻ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം നടത്തുന്ന കൊട്ടിക്കലാശം ഇത്തവണ ചെറായി ദേവസ്വംനട ജംഗ്ഷനിൽ ഉണ്ടാവില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും പള്ളിപ്പുറം പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും പ്രവർത്തകർ ചെറായി ജംഗ്ഷനിൽ ഒത്തുകൂടി മൂന്ന് മണിക്കൂറോളം കൊട്ടിക്കലാശം നടത്തുമായിരുന്നു.

പള്ളിപ്പുറം കോവിലകത്തും കടവ് ആറാം വാർഡിലെ ഒരു വീട്ടിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത102 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും നൂറ്റമ്പതോളം പേർക്ക് ടെസ്റ്റ് നടത്തി കൊണ്ടിരിക്കുകയും ചെയ്തതിനെ തുടർന്ന് പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിൽ കൂടിയ സർവകക്ഷി യോഗമാണ് കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിൽ നിന്നെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിവാഹത്തിൽ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കിയത്.കൊവിഡ് വ്യാപനത്തെ തുടർന്ന് 1,6,21,22 വാർഡുകൾ മൈക്രോ കണ്ടെയ്‌മെന്റ് സോണാക്കി.