കാലടി: കോഓപ്പറേറ്റീവ് യൂണിയൻ ആലുവ ഏരിയാ കുടുംബസംഗമം ചൊവ്വര വ്യാപാരഭവനിൽ ചേർന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദിനെ വിജയിപ്പിക്കുന്നതിന് എല്ലാ സഹകരണ ജീവനക്കാരും രംഗത്തിറങ്ങാൻ തീരുമാനിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി.പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.വി. രാജൻ, എം.പി. അബു, എം.കെ. ലെനിൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.എ. രഘുനാഥ്, അജിത്ത് എൻ.സി എന്നിവർ പ്രസംഗിച്ചു.