മൂവാറ്റുപുഴ: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ.പി. സരസപ്പൻ അനുസ്മരണദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു. ലീലാ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ആർ. സുകുമാരൻ സംസാരിച്ചു. ആദ്യകാല പ്രവർത്തകരായ സുഗതൻ, തങ്കമ്മ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
മൂവാറ്റുപുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി.എൽദോ എബ്രഹാമിനെ വിജയിപ്പിക്കുന്നതിനായി കേരള ആർട്ടിസാൻസ് യൂണിയൻ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കെ.ആർ. സുകുമാരൻ അറിയിച്ചു.