ആലുവ: ആലുവ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേന്ദ്ര മന്ത്രിയും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ളാദ് ജോഷി നയിക്കുന്ന റോഡ് ഷോ ഇന്ന് ആലുവയിൽ നടക്കും. രാവിലെ 11ന് ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച് കാവടി, താളമേളങ്ങൾ, വനിതകളുടെ ഇരുചക്രവാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ റയിൽവെ സ്‌റ്റേഷൻ സ്‌ക്വയറിൽ സമാപിക്കും. തുടർന്ന് മന്ത്രി സംസാരിക്കും.