gomadhi
പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിക്ക് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് മെമ്പർഷിപ്പ് കൈമാറുന്നു

ആലുവ: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ അംഗത്വമെടുത്തു. ആലുവയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് അംഗത്വം നൽകി. ആലുവ മണ്ഡലം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി കെ.എം. ഷെഫ്രിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചാണ് ഗോമതി പാർട്ടി അംഗത്വം സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് ജ്യോതി വാസ് പറവൂർ അദ്ധ്യക്ഷനായിരുന്നു. പ്രേമ ജി. പിഷാരടി, സമദ്‌ നെടുമ്പാശേരി, സദക്കത്ത്, ടി.ബി. ഹാഷിം, ഷംസുദ്ദീൻ എടയാർ എന്നിവർ സംസാരിച്ചു.