അങ്കമാലി: അങ്കമാലിയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോസ് തെറ്റയിൽ അങ്കമാലി നഗരസഭ പ്രദേശത്ത് പര്യടനം നടത്തി.അങ്കമാലിയുടെ ചൂരും ചൂടും അറിഞ്ഞായിരുന്നു പ്രചാരണം.സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും,എം.എൽ.എ ആയിരുന്നപ്പോൾ അങ്കമാലിയിൽ നടപ്പാക്കിയ വികസന പദ്ധതികളും ഉയർത്തി കാട്ടിയാണ് ജോസ് തെറ്റയിൽ വോട്ടഭ്യർത്ഥിച്ചത്.വേങ്ങൂർ കിടങ്ങൂർ കവലയിൽ നിന്ന് ആരംഭിച്ച പര്യടനം ചമ്പന്നൂർ പാറപ്പുറത്ത് സമാപിച്ചു.നേതാക്കളായ കെ.കെ.ഷിബു,സി.ബി.രാജൻ, കെ. ഐ. കുര്യാക്കോസ്, അഡ്വ. പി. ജെ. ഏല്യാസ്,ജെറിൻ ജോസ്,സജി വർഗീസ്,സീലിയ വിന്നി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.