ആലുവ: നാടും നഗരവും ഇളക്കിയുള്ള മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും പൊതുപര്യടനം സമാപിച്ചു. ഇടതു - വലതു മുന്നണികളുടെ പൊതുപര്യടനം ഇന്നലെയാണ് അവസാനിച്ചതെങ്കിൽ എൻ.ഡി.എയുടെ പര്യടനം ഒരു ദിവസം മുമ്പേ സമാപിച്ചിരുന്നു.
ആലുവ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ സമാപന പര്യടനം ചെങ്ങമനാട് പഞ്ചായത്തിൽ നടന്നു. തുരുത്ത് ഇരുമ്പ് പാലത്തിന് സമീപം കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ ഷെരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.പി.ജോർജ്, എം.ജെ. ജോമി, പി.ബി. ഉണ്ണികൃഷ്ണൻ, ലത്തീഫ് പുഴിത്തറ, എം.കെ.എ. ലത്തീഫ്, അബ്ദുൾ ഖാദർ, ജി. വിജയൻ, സെബ മുഹമ്മദാലി, ദിലീപ് കപ്രശേരി, അബ്ദുൾ റഷീദ്, ഇ.കെ. വേണുഗോപാൽ, ഷാജൻ എബ്രഹാം, സരള മോഹൻ, ശ്രീദേവി മധു, ജയ മുരളീധരൻ, അമ്പിളി അശോകൻ, രാജേഷ് മഠത്തിമൂല, മുഹമ്മദ് ഷെഫീക്ക് കെ.എസ്, അമൽ രാജ്, എ.സി. ശിവൻ, ജെർലി കപ്രശേരി, ഹസീം ഖാലിദ്, സുധീഷ് കപ്രശേരി എന്നിവർ നേതൃത്വം നൽകി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദിന്റെ സമാപന പര്യടനം ആലുവ നഗരത്തിൽ നടന്നു. രാവിലെ പുളിഞ്ചോട് കവലയിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷനായി. വി.സലിം, പി.എം.സഹീർ, രാജീവ് സക്കറിയ, പോൾ വർഗ്ഗീസ്, ശ്രീലത വിനോദ് കുമാർ, മിനി ബൈജു, ഗെയിൽസ് ദേവസി പയ്യപ്പിള്ളി, ലീന വർഗീസ്, വി.എൻ. സുനീഷ്, ദിവ്യ സുനിൽ, ടിന്റു രാജേഷ്, എം.എം.ശശിധരൻ എന്നിവർ സംസാരിച്ചു. രാത്രി പമ്പ് കവല സി.എസ്.ഐ കോംപ്ലക്‌സിൽ സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി ഇന്നലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. ഇന്ന് രാവിലെ 11ന് നഗരത്തിൽ കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി നയിക്കുന്ന റോഡ് ഷോ നടക്കും.