മൂവാറ്റുപുഴ: ടോറസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.പേഴയ്ക്കാപ്പിള്ളി സ്വദേശിയായ മയ്യുണ്ണികുടിയിൽ അലിക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ ഒമ്പതോടെ വെള്ളൂർക്കുന്നം പ്രസ് ക്ലബ്ബ് ജംഗ്ഷനിന് (ഇ.ഇ.സി മാർക്കറ്റ് ബൈപാസ് )സമീപമായിരുന്നു അപകടം. വെള്ളൂർക്കുന്നം ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇ.ഇ.സി മാർക്കറ്റ് ബൈപാസിലേക്ക് തിരിയവേ സ്കൂട്ടറുമായി കൂട്ടിയിടിക്കുയായിരുന്നു. ടോറസിന് അടിയിൽപെട്ടുപോയ അലിയുടെ കാലിന് ഗുരുതര പരിക്കുണ്ട്. അഗ്നിശമന സേന ഇയാളെ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.